സു​രേ​ന്ദ്ര​ന് സീ​റോ ക്രെ​ഡി​ബി​ലി​റ്റി; അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യ ആ​ള്‍: ഷാ​ഫി പ​റ​മ്പി​ല്‍
സു​രേ​ന്ദ്ര​ന് സീ​റോ ക്രെ​ഡി​ബി​ലി​റ്റി; അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യ ആ​ള്‍: ഷാ​ഫി പ​റ​മ്പി​ല്‍
Friday, November 17, 2023 4:25 PM IST
പാ​ല​ക്കാ​ട്: വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. സു​രേ​ന്ദ്ര​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഷാ​ഫി പ​റ​മ്പി​ല്‍. സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​തം. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യ ആ​ളാ​ണ് അദ്ദേ​ഹം.

സു​രേ​ന്ദ്ര​ന് സീ​റോ ക്രെ​ഡി​ബി​ലി​റ്റി​യാ​ണെ​ന്നും ഷാ​ഫി പ​രി​ഹ​സി​ച്ചു. മു​മ്പ് ചാ​ണ്ടി ഉ​മ്മ​ന് എ​തി​രേ​യും അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രേ​യും പ​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് എ​തി​രേ​യും ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ സു​രേ​ന്ദ്ര​ന്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

വാ​ര്‍​ത്ത​യി​ല്‍ ഇ​ടം പി​ടി​ക്കാ​നു​ള്ള ഇ​ത്ത​രം അ​ല്‍​പ​ത്ത​ര​ങ്ങ​ള്‍ ഇ​നി​യെ​ങ്കി​ലും സു​രേ​ന്ദ്ര​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണം.

കു​ഴ​ല്‍​പ്പ​ണം ക​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​ക്ക​പ്പെ​ട്ട​യാ​ള്‍ ത​ന്നെ​യോ കോ​ണ്‍​ഗ്ര​സി​നെ​യോ രാ​ജ്യ​സ്‌​നേ​ഹം പ​ഠി​പ്പി​ക്കേ​ണ്ട. ബി​ജെ​പി​യി​ല്‍ നി​ന്ന് രാ​ജ്യ​സ്‌​നേ​ഹം പ​ഠി​ക്കേ​ണ്ട ഗ​തി​കേ​ട് ഒ​രുകാ​ല​ത്തും ത​ങ്ങ​ള്‍​ക്ക് വ​രാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.


രാ​ഷ്ട്രീ​യ ജീ​വ​നു​ണ്ടെ​ന്ന് കാ​ണി​ക്കാ​ന്‍ സു​രേ​ന്ദ്ര​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പു​റ​ത്ത് കു​തി​ര ക​യ​റേ​ണ്ട. പ​ണം കൊ​ടു​ത്ത് സ്ഥാ​നാ​ര്‍​ഥി​യെ മ​റ്റാ​ന്‍ ശ്ര​മി​ച്ച​തിന്‍റെ കേ​സു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​യാ​ള്‍ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ത​ങ്ങ​ളു​ടെ പ്രോ​സ​സി​ന്‍റെ ക്രെ​ഡി​ബി​ലി​റ്റി അ​ള​ക്കാ​ന്‍ നി​ല്‍​ക്കേ​ണ്ട.

മൊ​ബൈ​ല്‍ ന​മ്പ​രു​ക​ളും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യും സു​താ​ര്യ​മാ​യി​ട്ടാ​ണ് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തെ​ന്നും ഷാ​ഫി കൂട്ടിച്ചേർത്തു.

നേരത്തെ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ന്‍ രംഗത്തെത്തിയിരുന്നു. പാ​ല​ക്കാ​ട്ടെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​ണ് വ്യാ​ജ തി​രി​ച്ച​റ​യി​ല്‍ കാ​ര്‍​ഡ് വി​വാ​ദ​ത്തി​ന് പി​ന്നി​ലെന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<