മുളകുപൊടി എറിഞ്ഞ ശേഷം പെട്രോള്‍ പമ്പില്‍ മോഷണം
Friday, November 17, 2023 12:00 PM IST
കോഴിക്കോട്: ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ മോഷണം. ജീവനക്കാരെ ആക്രമിച്ചശേഷം ഇവിടെയുണ്ടായിരുന്ന പണം കവരുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന കവര്‍ച്ചാസംഘം പമ്പിലെത്തിയ ശേഷം ഒരു ജീവനക്കാരന്റെ തല മുണ്ട് കൊണ്ട് മൂടി. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് നേരേ മുളകുപൊടി എറിഞ്ഞു.
പിന്നീട് ഇവിടെയുണ്ടായിരുന്ന പണം എടുത്തുകൊണ്ട് രക്ഷപെടുകയായിരുന്നു. 10000 രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.