ഹോട്ടൽ മുറിയുടെ ജനാലയിൽ നിന്നും വീണ് യുവാവ് മരിച്ചു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ
Friday, November 17, 2023 12:17 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഹോട്ടലിൽ നിന്ന് വീണ് ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ. ഫരീദാബാദിലെ ബദ്ഖൽ ചൗക്കിലാണ് സംഭവം.
ഖേരി ഗ്രാമവാസിയായ വികാസ്(24)ആണ് മരിച്ചത്. ഹോട്ടലിലെ മുറിയുടെ ജനാലയിലൂടെയാണ് വികാസ് താഴേക്ക് വീണത്. സുഹൃത്തുക്കൾക്കൊപ്പമാണ് വികാസ് ഹോട്ടലിൽ മുറിയെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വികാസിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.