തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ ടൂ​റി​സ്റ്റ് വെ​ഹി​ക്കി​ൾ​സ് പെ​ർ​മി​റ്റ് റൂ​ൾ​സ് ദു​ർ​വ്യാ​ഖ്യാ​നി​ച്ച് കോ​ൺ​ട്രാ​ക്ട് ക്യാ​രി​യേ​ജ് ബ​സു​ക​ൾ സ്റ്റേ​ജ് ക്യാ​രി​യേ​ജാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ന​ൽ​കു​ന്ന അ​ഖി​ലേ​ന്ത്യാ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റൂ​ട്ടും സ​മ​യ​വും സം​ബ​ന്ധി​ച്ച പ​ര​സ്യം ന​ൽ​കി സ​ർ​വീ​സ് ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കെ​തി​രെ പി​ടി​ച്ചെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​വി​ധ സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യും ക​യ​റ്റി​യും സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ കോ​ൺ​ട്രാ​ക്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മി​ല്ല. റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി നി​ർ​ദ്ദേ​ശി​ക്കു​ന്ന നി​ശ്ചി​ത ബ​സ് റൂ​ട്ടു​ക​ളി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ബ​സ് ചാ​ർ​ജ് ഈ​ടാ​ക്കി സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ സ്റ്റേ​ജ് കാ​രി​യേ​ജ് പെ​ർ​മി​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ.

ഒ​രു സ്ഥ​ല​ത്തു​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച് നി​ശ്ചി​ത സ്ഥ​ല​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് കോ​ൺ​ട്രാ​ക്ട് ക്യാ​രി​യേ​ജു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത്. ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ൽ​കു​ന്ന അ​ഖി​ലേ​ന്ത്യാ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ യാ​ത്ര​ക്കാ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ക​യ​റ്റി​യും ഇ​റ​ക്കി​യും അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

കെ​എ​സ്ആ​ർ​ടി​സി​യേ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സ്വ​കാ​ര്യ ബ​സു​ക​ളെ​യും അ​വ​യി​ലെ ജീ​വ​ന​ക്കാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ചി​ല കോ​ൺ​ട്രാ​ക്ട് കാ​രി​യേ​ജു​ക​ൾ സ്റ്റേ​ജ് ക്യാ​രി​യേ​ജു​ക​ളാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

സ​വാ​രി​ക്കി​ട​യി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ യാ​ത്ര തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തും അ​വ​സാ​നി​ക്കു​ന്ന സ്ഥ​ല​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​പ്ര​കാ​രം സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​വാ​നാ​ണ് നി​ർ​ദ്ദേ​ശം.

കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഐ​പി​സി പ്ര​കാ​രം കേ​സെ​ടു​ക്കു​വാ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​വാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.