കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം; അധ്യാപകന് അറസ്റ്റില്‍
Thursday, November 16, 2023 12:15 PM IST
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കിനാലൂര്‍ കുറുമ്പോയില്‍ ഷാനവാസ് ആണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി.
പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൂവമ്പായി എഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അറബി അധ്യാപകനാണ് അറസ്റ്റിലായ ഷാനവാസ്.