പാലക്കാട് സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്
Thursday, November 16, 2023 11:16 AM IST
പാലക്കാട്: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനിയായ മര്‍ജാനയ്ക്കാണ് പരിക്കേറ്റത്.
തെങ്കര സ്കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. മര്‍ജാന ഇറങ്ങുന്നതിന് മുമ്പ് ബസ് എടുക്കുകയായിരുന്നു. ഇതോടെ കുട്ടി റോഡിലേക്ക് തെറിച്ച് വീണു.
കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. പിന്നീട് നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബസ് നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ ആരോപിച്ചു.
പാലക്കാട്- മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ശാസ്ത എന്ന ബസില്‍നിന്നാണ് കുട്ടി വീണത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.