കൂത്താട്ടുകുളത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച
Thursday, November 16, 2023 8:59 AM IST
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കവര്‍ച്ച ചെയ്യപ്പെട്ടത് ഭണ്ഡാരമായതിനാല്‍ എത്ര രൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല.
കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. സമീപത്ത് സമാനരീതിയിലുള്ള മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.