ലോകായുക്തയെ പിരിച്ചുവിടണമെന്ന് കെ. സുധാകരൻ
Thursday, November 16, 2023 6:46 AM IST
തിരുവനന്തപുരം: പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താൻ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി.
ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികൾ ക്ഷേമപെൻഷൻ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീർക്കാനും മറ്റും വിനിയോഗിക്കണം.
ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തിൽ കൊട്ടിഘോഷിച്ചു നടത്തിയ പൊതുസമ്മേളനം ചർച്ച ചെയ്യേണ്ടിയിരുന്നതെന്നു സുധാകരൻ പറഞ്ഞു.