കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 33 വ​ർ​ഷം ക​ഠി​ന ത​ട​വ്. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി ഷാ​ജി മു​നീ​റി​നാ​ണ് 33 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട് ല​ക്ഷ​ത്തി എ​ഴു​പ​ത്തി അ​യ്യാ​യി​രം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ച​ത്.

ഒ​ന്നാം പ്ര​തി​യാ​യ ഷാ​ജി, പ​തി​നാ​ലു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ കു​ട്ടി​യു​ടെ വീ​ട്ടി​ലും പ്ര​തി​യു​ടെ വീ​ട്ടി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ര​ണ്ടാം പ്ര​തി ക​ക്കോ​ടി സ്വ​ദേ​ശി അ​ൽ ഇ​ർ​ഷാ​ദി​ന് നാ​ല് വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു. 2017 സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നും ഒ​ക്ടോ​ബ​റി​ലു​മാ​ണ് സം​ഭ​വം. ഈ ​കേ​സി​ൽ 2018ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.