കൊ​ച്ചി: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഹു​സൈ​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഹു​സൈ​ന്‍ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​നാ​ല്‍ അ​പ്പീ​ലി​ല്‍ വി​ധി പ​റ​യു​ന്ന​തുവ​രെ ഇ​യാ​ള്‍​ക്ക് ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യും. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്വ​ന്തം ജാ​മ്യ​മാണ്. പാ​ല​ക്കാ​ട് റ​വ​ന്യു ജി​ല്ല പ​രി​ധി​യി​ല്‍ ക​ട​ക്ക​രു​ത് എ​ന്ന നി​ബ​ന്ധ​ന​യു​മുണ്ട്.

അ​ട്ട​പ്പാ​ടി മ​ധു​ കൊല​ക്കേ​സി​ല്‍ 13 പ്ര​തി​ക​ള്‍​ക്കാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌സി - എ​സ്ടി കോ​ട​തി നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നെ​തി​രേ പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ അപ്പീ​ല്‍ ന​ല്‍​കു​ന്ന​തി​നൊ​പ്പം ഇ​ട​ക്കാ​ല ​ഹ​ര്‍​ജി കൂ​ടി ന​ല്‍​കി​യി​രു​ന്നു. ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ക്ക​ണം, ത​ങ്ങ​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​ണം എന്നതായിരുന്നു ഉപ ഹ​ര്‍​ജി​യി​ലെ ആവശ്യം. എന്നാൽ 12 പ്ര​തി​ക​ളു​ടെ ഇ​ട​ക്കാ​ല ഹ​ര്‍​ജി കോ​ട​തി ത​ള്ളി.

കേ​സി​ന്‍റെ പ്ര​ത്യേ​ക സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച് 2024 ജ​നു​വ​രി​യി​ല്‍ അ​പ്പീ​ലു​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ പി.​ബി. സു​രേ​ഷ് കു​മാ​ര്‍, പി.​ജെ. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.