ലോകകപ്പ് സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Wednesday, November 15, 2023 1:45 PM IST
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളില്ലാതെയാണ് ഇരുടീമും ഇറങ്ങുന്നത്.
ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ഒപ്പം വിജയം നിൽക്കുന്നതാണു വാങ്കഡെയുടെ സ്വഭാവം. ഫ്ളഡ്ലൈറ്റിൽ ന്യൂബോളിനു കൂടുതൽ സ്വിംഗും സീമും ലഭിക്കുമെന്നതാണ് ഇതിന് കാരണം. ഇതു രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ദുഷ്കരമാക്കും.
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ കിവീസിനെ നാലു വിക്കറ്റിന് തറപ്പറ്റിച്ചിരുന്നു. എന്നാൽ 2019 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.