സെയിൽസ് ഗേളിനെ വീടിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; സ്ഥാപന ഉടമ അറസ്റ്റിൽ
Wednesday, November 15, 2023 10:40 AM IST
കോഴിക്കോട്: സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറിനെയാണ് പേരന്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
ജാഫറിന്റെ ഉടമസ്ഥതയിലുള്ള പേരാന്പ്രയിലെ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. കടയിലെ സാന്പത്തികവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ജാഫർ യുവതിയെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചത്. മർദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.