കോ​ഴി​ക്കോ​ട്: വാ​യ്പാ ആ​പ്പു​കാ​രു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​യ 25 കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടാ​യി​രം രൂ​പ വാ​യ്പ​യെ​ടു​ത്ത യു​വ​തി ഒ​രു ല​ക്ഷം തി​രി​ച്ച​ട​ച്ചി​ട്ടും വാ​യ്പ ആ​പ്പു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ർ​ന്നു​വെ​ന്നും ഇ​തി​ൽ മ​നം​നൊ​ന്താ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.

സ്വ​ര്‍​ണം പ​ണ​യം വ​ച്ചാ​ണ് താ​ന്‍ പ​ണം തി​രി​ച്ച​ട​ച്ച​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. ലോ​ണ്‍ ആ​പ്പു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട പ​ണം തി​രി​കെ ന​ല്‍​കി​യെ​ങ്കി​ലും വീ​ണ്ടും പ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞ​തോ​ടെ യു​വ​തി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു.

തു​ട​ർ​ന്ന് ഇ​തേ ചി​ത്ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് അ​യ​യ്ക്കു​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കു​മെ​ന്നും ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് ഇ​വ​ർ.