വീട്ടമ്മയെ കൊന്ന് നാടുകാണി ചുരം കൊക്കയിൽ തള്ളിയ സംഭവം; കൂട്ടുപ്രതി പിടിയിൽ
Wednesday, November 15, 2023 9:37 AM IST
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്.
സേലത്തു നിന്നാണ് ഇയാളെ കസബ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സമദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബർ ഏഴാം തീയതി കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ (57) ആണ് നിലമ്പൂർ വഴിക്കടവിൽ നാടുകാണി ചുരത്തിലെ കൊക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സൈനബ ധരിച്ചിരുന്ന 17 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിട്ടായിരുന്നു കൊലപാതകമെന്നാണ് സമദിന്റെ മൊഴി.