ട്രെയിന്‍ റദ്ദാക്കി; റെയില്‍വേ സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ട് ആളുകള്‍
Wednesday, November 15, 2023 2:05 AM IST
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ബിഹാറിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കിയതോടെ റെയില്‍വേ സ്റ്റേഷനു നേരെ ആക്രമണം അഴിച്ചു വിട്ട് ജനക്കൂട്ടം.
പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിഹാറിലെ സഹസ്ര റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്.
ഇതേത്തുടര്‍ന്ന് നിരവധി ആളുകളാണ് പ്ലാറ്റ്ഫോമിലും ട്രാക്കിലും ഇറങ്ങി മുദ്രാവാക്യങ്ങളും മറ്റുമായി പ്രതിഷേധിച്ചത്. ഇതില്‍ നിരവധി ആളുകളാണ് കല്ലെടുത്ത് പോലീസിനു നേരെ എറിഞ്ഞത്. ചിലര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കു നേരെയും കല്ലെറിഞ്ഞു.
ദീപാവലി ആഘോഷിക്കാനായി ദശലക്ഷക്കണക്കിന് ആളുകള്‍ വീട്ടിലേക്ക് പോകുമെന്നിരിക്കെ, തിരക്കേറിയ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതില്‍ റെയില്‍വേ പരാജയമായെന്ന വിമര്‍ശനമാണ് വ്യാപകമായുയരുന്നത്.