2023ലെ ശിശുദിനം ചരിത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടും: മന്ത്രി വീണാ ജോർജ്
Tuesday, November 14, 2023 5:16 PM IST
തിരുവനന്തപുരം: 2023ലെ ശിശുദിനം ചരിത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. ആലുവ കേസിൽ പരമാവധി ശിക്ഷയാണ് കോടതി പ്രതിക്കു വിധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി. പോലീസ്, പ്രോസിക്യൂഷൻ, പോക്സോ കോടതി തുടങ്ങിയ എല്ലാവർക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നു. ഈ വിധി എല്ലാവർക്കുമുള്ള സന്ദേശം കൂടിയാണ്.
കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിനും പൊതുസമൂഹത്തിനു പങ്കുണ്ട്. ഇനി ഇത്തരത്തിൽ ഉണ്ടാവാൻ പാടില്ല എന്ന് കണ്ടാണ് പരമാവധി ശിക്ഷ കോടതി വിധിച്ചതെന്നും മന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന ശിശുദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.