ല​ണ്ട​ൻ: ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ൽ ഇ​ന്ത്യ ക​ണ്ട വി​പ്ല​വ​ക​ര​മാ​യ സാ​മൂ​ഹി​ക സാ​മ്പത്തി​ക വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യമ​ന്ത്രി എ​സ്‌​. ജ​യ​ശ​ങ്ക​ർ. ത​ന്‍റെ ഔദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​കെയി​ൽ എ​ത്തി​യ​താ​യി​രൂ​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, ഇ​ന്ത്യ-യു​കെ ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കുറിച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി മു​ന്നോ​ട്ടുവ​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഇ​ന്ത്യ​യി​ൽ സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളാ​യ "​ബേ​ട്ടി പ​ഠാ​വോ ബേ​ട്ടി ബ​ചാ​വോ, ജ​ൻ​ധ​ൻ യോ​ജ​ന ആ​വാ​സ് യോ​ജ​ന, ഡി​ജി​റ്റ​ൽ ഇ​ന്ത്യ, സ്റ്റാർട്ട്അ​പ്പ് ഇ​ന്ത്യ' എന്നിവയെക്കുറിച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

മോദി സ​ർ​ക്കാ​ർ പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ രാ​ജ്യ​ത്തു​ട​നീ​ളം മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷിച്ച് ഒ​ട്ട​ന​വ​ധി കോ​ള​ജു​ക​ൾക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാട്ടി.

ഇ​ന്ത്യ-ബ്രിട്ടൻ ബ​ന്ധം കൂ​ടു​ത​ൽ സജീവ​മാ​ക്കാ​ൻ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രുരാ​ജ്യ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഒ​ട്ട​ന​വ​ധി മാ​റ്റ​ങ്ങ​ൾ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​സ്പ​ര പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ൻ പു​ത്ത​ൻ വ​ഴി​ക​ൾ ക​ണ്ടെ​ത്ത​ണമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേർത്തു.