തിരുവിതാംകൂർ ദേവസ്വം ബോർഡ്: പ്രസിഡന്റായി പി.എസ്. പ്രശാന്ത് ചുമതലയേറ്റു
Tuesday, November 14, 2023 3:21 PM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തും ദേവസ്വം ബോർഡ് അംഗമായി അഡ്വ. എ. അജിത്ത് കുമാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 11ന് നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലി കൊടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ദേവസ്വം ബോർഡ് യോഗവും ചേർന്നു. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കെ. അനന്തഗോപന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രശാന്തിന് സ്ഥാനം ലഭിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് പ്രശാന്ത്. കഴിഞ്ഞ ദിവസമാണ് അനന്തഗോപന്‍ പിൻഗാമിയായി പ്രശാന്തിനെ സിപിഎം തെരഞ്ഞെടുത്തത്. അനന്തഗോപന്‍ ഒരു ടേം കൂടി നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സിപിഎം പ്രശാന്തിന് ചുമതല കൈമാറുകയായിരുന്നു.