ശ്രീലങ്കയിൽ ശക്തമായ ഭൂചലനം; 6.2 തീവ്രത
Tuesday, November 14, 2023 2:23 PM IST
കൊളംബോ: ശ്രീലങ്കയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തലസ്ഥാനമായ കൊളംബോ വരെ പ്രകമ്പനം അനുഭവപ്പെട്ടു. ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശ്രീലങ്കയ്ക്ക് 800 കിലോമീറ്റർ തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവേ ആൻഡ് മൈൻസ് ബ്യൂറോ അറിയിച്ചു.