അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയി
Tuesday, November 14, 2023 9:33 AM IST
കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതിയിലേക്ക് കൊണ്ടുപോയി.
രാവിലെ 9.25നാണ് പ്രതിയെ ആലുവയിലെ ജയിലില്‍നിന്ന് ഇറക്കിയത്. 10ഓടെ ഇയാളെ എറണാകുളം പോക്സോ കോടതിയില്‍ എത്തിക്കും.
പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസില്‍ ശിക്ഷാവിധി പ്രസ്താവിക്കുക. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്. പ്രതിക്കു വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും പ്രതീക്ഷ.
ജൂലൈ 28നാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാഖ് ആലം വീടിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആലുവ മാര്‍ക്കറ്റിനു പിന്‍വശത്ത് ഉപേക്ഷിച്ചത്. കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.