കാ​സ​ർ​ഗോ​ഡ്: പ​ണ​മെ​ടു​ക്കാ​ൻ എ​ടി​എം കൗ​ണ്ട​റി​ന​ക​ത്ത് ക​യ​റി​യ യു​വ​തി​യും മ​ക​ളും വാ​തി​ൽ ലോ​ക്കാ​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​യ​പ്പോ​ൾ ര​ക്ഷ​ക​രാ​യ​ത് അ​ഗ്നി​ര​ക്ഷാ സേ​ന.

എ​രി​യ​ൽ ചാ​ര​ങ്ങാ​യി സ്വ​ദേ​ശി​നി​യാ​യ റം​ല (35), മ​ക​ൾ സൈ​ന​ബ (എ​ട്ട്) എ​ന്നി​വ​രാ​ണ് കാ​സ​ർ​ഗോ​ഡ് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ എ​ടി​എ​മ്മി​ൽ കു​ടു​ങ്ങി​യ​ത്.

പു​റ​ത്ത് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ചി​ല്ലി​ല​ടി​ച്ച് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് സ​മീ​പ​ത്തു​ള്ള​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് ടൗ​ൺ എ​സ്ഐ സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും കാ​സ​ർ​ഗോ​ഡ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന റെ​സി​പ്രോ​ക്ക​ൽ സോ ​ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ മു​റി​ച്ചാ​ണ് യു​വ​തി​യെ​യും മ​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.