കണ്ണൂരില്‍ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു
Monday, November 13, 2023 9:06 PM IST
കണ്ണൂർ: കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിൻ തോട്ടത്തിലാണ് കാട്ടാന പ്രസവം.
നെടുമ്പൊയിലിലെ വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടിക്ക് ശരിയായി നടക്കാൻ കഴിയുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. കഴിഞ്ഞയാഴ്ച പ്രദേശത്ത് വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നു.
രാത്രി കാട്ടാന കൂട്ടത്തിന്റെ നിലയ്ക്കാത്ത നിലവിളികേട്ട് ജയൻ പോയി നോക്കിയപ്പോളാണ് തന്റെ കവുങ്ങ് തോട്ടത്തിൽ കാട്ടാനകളെ കണ്ടത്. ശബ്ദം വച്ചതിനെ തുടർന്ന് കാട്ടാനകൾ കുറ്റിക്കാട്ടിലേക്ക് മാറി.
വിവരം അറിയിച്ചതിനെ തുടർന്ന് വനപാലർ എത്തിയപ്പൊഴേക്കും കാട്ടാനകൾ അൽപ്പം അകലെ നിലയുറപ്പിച്ച നിലയിലായിരുന്നു. അകമ്പടിയായി കൊമ്പനും മറ്റ് ആനകളും ഉണ്ട്.
നിടുംപൊയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേന്ദ്രന്റ് നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.