ഐജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി
Monday, November 13, 2023 6:36 PM IST
തിരുവനന്തപുരം: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസില പ്രതിയുടെ യാത്രാവിവരം ചോർത്തി സംഭവത്തിൽ സസ്പെൻഷനിലായ ഐജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി.
എന്നാൽ ഐജിക്കെതിയുള്ള വകുപ്പ് തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ച് മാസത്തോളമായി സസ്പെൻഷനിലാണ് ഐജി പി. വിജയൻ.