കോ­​ഴി­​ക്കോ​ട്: ഒ­​രാ​ഴ്­​ച മു­​മ്പ് കോ­​ഴി­​ക്കോ​ട് കു​റ്റി​ക്കാ​ട്ട് നി​ന്ന് കാ​ണാ​താ​യ സൈ​ന​ബ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ര​തി​യു​മാ​യി നാ​ടു​കാ​ണി ചു​ര​ത്തി​ൽ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക­​സ​ബ സി­​ഐ­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു​ള്ള സം­​ഘം മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹം സൈ​ന​ബ​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു­​റ്റി​ക്കാ­​ട്ടൂ­​ര്‍ സ്വ­​ദേ­​ശി­​നി­​യാ­​യ സൈ​ന​ബ​യെ(57) കാ​ണാ­​താ­​യെ­​ന്ന് കാ​ട്ടി ക­​ഴി­​ഞ്ഞ ബു­​ധ­​നാ­​ഴ്­​ച­​യാ­​ണ് ബ­​ന്ധു­​ക്ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഇ​വ​രു​ടെ സു​ഹൃ​ത്താ​യ മ​ല​പ്പു​റം സ്വ​ദേ​ശി സ​മ​ദ് ക­​സ­​ബ സ്റ്റേ­​ഷ­​നി​ല്‍ എ­​ത്തി കീ­​ഴ­​ട­​ങ്ങു​ക​യാ​യി​രു​ന്നു.

സ്വ​ര്‍­​ണാ­​ഭ​ര­​ണം ത­​ട്ടി­​യെ­​ടു­​ക്കാ​ന്‍ വേ­​ണ്ടി ഇ​വ­​രെ കൊ­​ല­​പ്പെ­​ടു­​ത്തി­​യെ​ന്നും മൃ­​ത­​ദേ­​ഹം നാ​ടു​കാ​ണി ചു​ര​ത്തി​ൽ ത­​ള്ളി­​യെ​ന്നും ഇ­​യാ​ള്‍ മൊ­​ഴി ന​ല്‍​കി​യ​തി​നേ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സൈ​ന​ബ​യു​മാ​യി ഫോ­​ണി­​ലൂ­​ടെ­​യാ­​ണ് പ­​രി­​ച­​യ­​പ്പെ​ട്ട­​തെ­​ന്ന് ഇ­​യാ​ൾ പോ­​ലീ​സി­​നോ­​ട് പ­​റ​ഞ്ഞു.

ക­​ഴി­​ഞ്ഞ ദി​വ­​സം കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ച് ഇ​വ​രെ കാ​റി​ൽ ക​യ​റ്റി​യ ശേ​ഷം മു​ക്ക​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്താ​യ ഗൂ­​ഢ​ല്ലൂ​ര്‍ സ്വ­​ദേ­​ശി സു­​ലൈ­​മാ​നും ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

17 പ​വ​നോ​ളം ആ​ഭ​ര​ണ​ങ്ങ​ളും സൈ​ന​ബ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​വും ഇ​രു​വ​രും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. സു​ലൈ​മാ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​വ​ർ​ക്ക് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.