കോഴിക്കോട്ട് പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തി
Monday, November 13, 2023 11:12 AM IST
കോഴിക്കോട്: പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തി. കോഴിക്കോട് എടച്ചേരി കച്ചേരിയിലാണ് സംഭവം.
പൊതിപ്പറമ്പത്ത് സുധിയുടെ വീട്ടുപറമ്പിലെ മരമാണ് മോഷണം പോയത്. രണ്ട് മീറ്ററോളം ഉയരമുള്ള മരം യന്ത്രം ഉപയോഗിച്ച് രാത്രിയില്‍ മുറിച്ച് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.