തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി വി​ല​ക്ക് ലം​ഘി​ച്ച് പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യപ്ര​ക​ട​നം ന​ട​ത്തി​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന് എ​തി​രാ​യ അ​ച്ച​ട​ക്കലം​ഘ​നം ച​ര്‍​ച്ച ചെ​യ്യാ​നാ​യി കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും യോ​ഗം​ചേ​രും.

മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.എസ്. ജോ​യി അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക പ​ക്ഷം നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം സ​മി​തി കേ​ള്‍​ക്കും.

ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷം അ​ച്ച​ട​ക്ക സ​മി​തി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. റിപ്പോർട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ന്നീ​ടാ​കും കെപിസിസിയു​ടെ അ​ന്തി​മതീ​രു​മാ​നം ഉ​ണ്ടാ​വു​ക.

നേ​ര​ത്തെ, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റേ​യും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണയ്​ക്കു​ന്ന​വ​രു​ടെ​യും വാ​ദ​ങ്ങ​ള്‍ അ​ച്ച​ട​ക്ക സ​മി​തി കേ​ട്ടി​രു​ന്നു. പ​റ​യാ​നു​ള്ള​ത് അ​ച്ച​ട​ക്ക സ​മി​തി​ക്ക് മു​ന്നി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി ന​ട​ത്താ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു​മാണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് പി​ന്നീ​ട് പ്ര​തി​ക​രി​ച്ച​ത്.