കോ­​ഴി­​ക്കോ​ട്: ഒ­​രാ​ഴ്­​ച മു­​മ്പ് കോ­​ഴി­​ക്കോ­​ട്ട് നി­​ന്ന് കാ­​ണാ​താ­​യ സ്ത്രീ ​കൊ​ല്ല­​പ്പെ­​ട്ടെ­​ന്ന് സൂ​ച­​ന. ഇ­​വ­​രു­​ടെ സു­​ഹൃ­​ത്ത് പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍ എ­​ത്തി കീ­​ഴ­​ട​ങ്ങി.

സ്വ​ര്‍­​ണാ­​ഭ​ര­​ണം ത­​ട്ടി­​യെ­​ടു­​ക്കാ​ന്‍ വേ­​ണ്ടി ഇ​വ­​രെ കൊ­​ല­​പ്പെ­​ടു­​ത്തി­​യെ​ന്നും മൃ­​ത­​ദേ­​ഹം നാടുകാണി ചുരത്തിൽ ത­​ള്ളി­​യെ​ന്നും ഇ­​യാ​ള്‍ മൊ­​ഴി ന​ല്‍​കി.

കു­​റ്റി​ക്കാ­​ട്ടൂ­​ര്‍ സ്വ­​ദേ­​ശി­​നി­​യാ­​യ സൈനബയെ(57) ആ­​ണ് കാ­​ണാ­​താ­​യ­​ത്. ക­​ഴി­​ഞ്ഞ ബു­​ധ­​നാ­​ഴ്­​ച­​യാ­​ണ് ഇ​വ­​രെ കാ­​ണാ­​താ­​യെ­​ന്ന് കാ​ട്ടി ബ­​ന്ധു­​ക്ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്.

സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് മ­​ല​പ്പു​റം സ്വ­​ദേ­​ശി​യാ­​യ സമദ് ക­​സ­​ബ സ്റ്റേ­​ഷ­​നി​ല്‍ എ­​ത്തി കീ­​ഴ­​ട­​ങ്ങി­​യ­​ത്. സ്­​ത്രീ­​യു­​മാ­​യി ഫോ­​ണി­​ലൂ­​ടെ­​യാ­​ണ് പ­​രി­​ച­​യ­​പ്പെട്ട­​തെ­​ന്ന് ഇ­​യാ​ൾ പോ­​ലീ​സി­​നോ­​ട് പ­​റ​ഞ്ഞു.

ക­​ഴി­​ഞ്ഞ ദി​വ­​സം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് ഇവരെ കാറിൽ കയറ്റിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃ­​ത­​ദേ­​ഹം നാടുകാണി ചുരത്തിൽ ഉപേക്ഷിച്ചെന്നുമാണ് മൊ​ഴി.

സുഹൃത്തായ ഗൂ­ഢല്ലൂര്‍ സ്വ­ദേ­ശി സു­ലൈ­മാനും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ടു­​ക്കാ​ന്‍ ക­​സ​ബ സി­​ഐ­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു​ള്ള പോ­​ലീ­​സ് സം­​ഘം നാടുകാണി ചുരത്തിലേയ്ക്ക് തി­​രി­​ച്ചി­​ട്ടു​ണ്ട്.