മ​ല​പ്പു​റം: തി​രൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്ക​വെ ട്രെ​യി​ൻ ഇ​ടി​ക്കാ​തെ വ​യോ​ധി​ക​ന്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​ണ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു മു​ന്പി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്.

തി​രൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലൂ​ടെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍ ക​ട​ന്ന് പോ​കു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ള്‍ ട്രാ​ക്ക് മു​റി​ച്ച് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റി​യ​ത്. സെ​ക്ക​ന്‍റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​ള്ള ഒ​രു യാ​ത്ര​ക്കാ​ര​ന്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.