കർണാടകയിൽ യുവതിയെയും മൂന്ന് മക്കളെയും കുത്തിക്കൊന്നു
Sunday, November 12, 2023 3:33 PM IST
ഉഡുപ്പി: കർണാടകയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹസീന (46), ഇവരുടെ 23, 21, 12 വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ അജ്ഞാതനാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഹസീനയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. ഉഡുപി എസ്പി സ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.