പഞ്ചാബിൽ കൃഷിയിടത്തിൽ നിന്ന് വീണ്ടും ചൈനീസ് നിർമിത ഡ്രോൺ കണ്ടെത്തി
Sunday, November 12, 2023 2:57 PM IST
അമൃത്സർ: പഞ്ചാബിലെ അമൃത്സറിലെ നെസ്റ്റ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്ന് ചൈനീസ് നിർമിത ഡ്രോൺ കണ്ടെത്തി. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ക്വാഡ്കോപ്റ്റർ കണ്ടെടുത്തത്.
ഞായറാഴ്ച രാവിലെ 9.45ന് പ്രദേശത്ത് ഒരു ഡ്രോണിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
വെള്ളിയാഴ്ചയും പഞ്ചാബിലെ തരൺ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ചൈനീസ് നിർമിത പാക് ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. രാത്രി ടിണ്ടിവാല ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്.