ഹമാസ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്നത് കിൻഡർഗാർട്ടനിലെന്ന് ഇസ്രയേൽ
Sunday, November 12, 2023 11:35 AM IST
ടെൽ അവീവ്: ഹമാസ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്നത് കിന്ഡർഗാർട്ടനിലെന്ന് ഇസ്രയേൽ. ഗാസ മുനമ്പിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കിന്‍ഡർഗാർട്ടനിൽ നിന്നു കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇവിടെ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെ വീഡിയോ ഇസ്രയേൽ സൈന്യം എക്സിൽ പങ്കുവച്ചിട്ടുണ്ട്. കിന്ഡർഗാർട്ടനോട് ചേർന്ന് ഭൂഗർഭ അറയിലേക്കുള്ള പാതകളും സൈന്യം കണ്ടെത്തി.
അതേസമയം, ഗാസയിൽ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ നിരസിച്ച ഇസ്രായേൽ, ഹമാസിനെ നശിപ്പിക്കുന്നത് വരെ തങ്ങളുടെ ശ്രമം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. ഹമാസ് ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഇപ്പോഴും റോക്കറ്റുകൾ വിക്ഷേപിക്കുന്നുണ്ടെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.