പിഎസ്സി പരീക്ഷയ്ക്കു പോകവെ വാഹനാപകടം; യുവതിയ്ക്ക് ദാരുണാന്ത്യം
Sunday, November 12, 2023 6:03 AM IST
നിലമ്പൂര്‍: പിഎസ്സി പരീക്ഷയ്ക്കായി പോകുന്ന വഴിയില്‍ വാഹനാപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.
ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സ്കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ചാലിയാര്‍ നമ്പൂരിപ്പൊട്ടി വാഴപ്പടി സൂധീഷിന്റെ ഭാര്യ പ്രിജി(31) ആണ് മരിച്ചത്.
ചന്തക്കുന്ന് യുപി സ്കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും സ്കൂട്ടറുമായി കൂട്ടിയിടിക്കുകയും ലോറിയുടെ ചക്രങ്ങള്‍ യുവതിയുടെ വയറിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് സുധീഷിന് നിസാര പരിക്കേറ്റു.കാര്‍ത്തിക്, ആദിശങ്കര്‍, ആദിസ്വരൂപ് എന്നിവര്‍ മക്കളാണ്.