അജിത് പവാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന് മഹാരാഷ്ട്ര മന്ത്രി
Saturday, November 11, 2023 12:57 AM IST
മുംബൈ: അജിത് പവാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന് മഹാരാഷ്ട്ര മന്ത്രി ധർമ റാവുബാബ അത്റാം. മഹാരാഷ്ട്രയിലെ ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ മന്ത്രിയാണ് ധർമ റാവുബാബ.
"അജിത് പവാർ മുഖ്യമന്ത്രിയാകുമെന്ന് ഞാൻ വളരെക്കാലമായി പറയുന്നു. ഇത് വളരെ വേഗം സംഭവിക്കും'- അദ്ദേഹം പറഞ്ഞു.
അടുത്തിടെ മഹാരാഷ്ട്രയിൽ നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അജിത് പവാർ വിഭാഗത്തിന്റെ ശക്തി വർധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അജിത് പവാറും ധർമ റാവുബാബ അത്റാം ഉൾപ്പെടെ എട്ട് എൻസിപി എംഎൽഎമാരും ജൂലൈ രണ്ടിനാണ് ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്നത്.