സപ്ലൈകോ വിലവർധന; ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ
Friday, November 10, 2023 9:43 PM IST
തിരുവനന്തപുരം: സപ്ലൈകോ വിലവർധനയിൽ പ്രതികരിച്ച് മന്ത്രി ജി.ആർ. അനിൽ. ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്ന് അനിൽ പ്രതികരിച്ചു.
സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്. വില വർധന എപ്പോൾ നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുന്നത്. തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയർ, വൻപയർ, ഉഴുന്ന്, കടല എന്നിവയുടെ വിലയാണ് കൂട്ടുന്നത്.
ഏഴ് വർഷത്തിനുശേഷമാണ് സപ്ലൈകോയിലെ വിലവർധന. വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 1,525 കോടി രൂപയാണ്. ഒന്നുകിൽ കുടിശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ടുവച്ച ആവശ്യം.