സാന്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു: ഗവർണർ
Friday, November 10, 2023 7:37 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വിമ്മിംഗ് പൂളിനും ആഘോഷങ്ങൾക്കും ചെലവഴിക്കാൻ സർക്കാരിന് പണമുണ്ട്, ജനങ്ങൾക്ക് റേഷൻ നൽകാൻ പണമില്ലെന്നും ഗവർണർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സാന്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു. ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെയും ഗവർണർ വിമർശിച്ചു.
ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന ആരോപണത്തിന് തെളിവ് നൽകാൻ ഗവർണർ വെല്ലുവിളിച്ചു.