ചെന്നൈയില്‍ എണ്ണക്കപ്പലില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
Friday, November 10, 2023 10:15 AM IST
ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു.
തമിഴ്നാട് തടിയാര്പേട്ടി സ്വദേശി സഹായി തങ്കരാജ് ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പം ജോലി ചെയ്തിരുന്ന ജോഷ്വ, രാഗേഷ്, പുഷ്പലിംഗം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അറ്റകുറ്റപ്പണിക്കായി ഒഡീഷയില്‍നിന്ന് എത്തിച്ച എണ്ണക്കപ്പലിലാണ് അപകടമുണ്ടായത്. ഒരു ബോള്‍ട്ട് അഴിക്കുന്നതിനിടയില്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു.