സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി സുരേഷ് ഗോപി ചുമതലയേറ്റു
Thursday, November 9, 2023 10:34 PM IST
കോൽക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം.
ചുമതലയേറ്റെടുത്തതിനു പിന്നാലെ സുരേഷ് ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായും കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചർച്ചകൾ നടത്തി. സുരേഷ് ഗോപി തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.