കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ മകൻ കസ്റ്റഡിയിൽ
Thursday, November 9, 2023 9:55 PM IST
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇഡി കസ്റ്റഡിയിൽ. ടൗൺ ബ്രാഞ്ചിൽ നിന്ന് അഖിൽ ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു.
കണ്ടല സഹകരണ ബാങ്കിന്റെ മാറനല്ലൂരിലെ ബ്രാഞ്ചിൽ വച്ച് അദേഹത്തെ ചോദ്യം ചെയ്തുവരുകയായിരുന്നു. കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തിയാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ കാറും ഇഡി കസ്റ്റഡിയിലെടുത്തു.
അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഭാസുരാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിന്മേൽ കൃത്യമായ മറുപടി ലഭിക്കണമെങ്കിൽ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യണം.