ലാവ്ലിന് കേസില്‍ പണം വാങ്ങിയത് പിണറായിയല്ല, പാര്‍ട്ടിയെന്ന് സുധാകരന്
Thursday, November 9, 2023 1:35 PM IST
തൃശൂര്‍: ലാവ്ലിന് കേസില്‍ പണം വാങ്ങിയത് പിണറായി വിജയനല്ല, പാര്‍ട്ടിയാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. തൃശൂർ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിൽനിന്നും കുറച്ച് പണം പിണറായി എടുത്തിട്ടുണ്ടാകും. ലാവ്ലിന് കേസില്‍ എന്തുകൊണ്ട് വിധി പറയുന്നില്ല. കേസില്‍ വിധി പറയരുതെന്ന് ജഡ്ജിമാര്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും സുധാകരന് പറഞ്ഞു.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇഡിയും വന്നില്ല. കൊടകര കുഴല്‍പ്പണ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതുമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.