ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി വ​രു​ന്നു
ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി വ​രു​ന്നു
Wednesday, November 8, 2023 8:04 PM IST
ദീ​പു മ​റ്റ​പ്പ​ള്ളി
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​വും സം​ര​ക്ഷ​ണ​വും ഏ​കോ​പി​ക്കു​ന്ന​തി​നാ​ണ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​ക്കോ ടൂ​റി​സം ക​ര​ട് ബി​ല്ല് പ്ര​കാ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ശി​പാ​ർ​ശ​യു​ള്ള​ത്.

വ​ന​ത്തി​നു​ള്ളി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം, സ​ഞ്ചാ​ര പ​രി​ധി​ക്കു​ള്ള നി​യ​ന്ത്ര​ണം എ​ന്നി​വ​യും ഇ​തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ലാ​യി​രി​ക്കും. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കാ​ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ണ് പൂ​ർ​ണ​മാ​യും നി​യ​മ​ത്തി​ന് കീ​ഴി​ലാ​കു​ക.

വ​ന​സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്നും സെ​സ് പി​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വും സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് സ​ർ​ക്കാ​ർ. എ​ല്ലാ വ​ന സ​ന്ദ​ർ​ശ​ന​ത്തി​നും ഏ​കീ​കൃ​ത ഫീ​സ് ഇ​തോ​ടെ നി​ല​വി​ൽ വ​രും.


വ​നം​മ​ന്ത്രി ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യു​ള്ള 17 അം​ഗ സ​മി​തി​യാ​ണ് ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യാ​യി നി​ല​വി​ൽ വ​രു​ന്ന​ത്. ഇ​തി​ൽ​ത​ന്നെ മൂ​ന്നം​ഗ​സ​മി​തി​യാ​ണ് വ​നം വ​കു​പ്പ് ന​ൽ​കു​ന്ന ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി സ​മി​തി​യു​ടെ മു​ന്പി​ലെ​ത്തു​ക​യു​ള്ളൂ.

സം​സ്ഥാ​ന​ത്തെ വ​ന​ങ്ങ​ൾ കാ​ണു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡി​ന് ശേ​ഷ​മു​ണ്ടാ​യി​രു​ന്ന മു​ര​ടി​പ്പാ​ണ് ഇ​പ്പോ​ൾ മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ഈ ​മാ​റ്റം വ​രു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<