എ.സി. മൊയ്തീന് മാർഗതടസമുണ്ടാക്കിയെന്ന് ആരോപണം; സിപിഎം പ്രവർത്തകരും യുവാവും ഏറ്റുമുട്ടി
Wednesday, November 8, 2023 5:25 PM IST
തൃശൂർ: എ.സി. മൊയ്തീൻ എംഎൽഎ സഞ്ചരിച്ച വഴിയിൽ മാർഗ തടസമുണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിനെ സിപിഎം പ്രവർത്തകർ മർദിച്ചു. കുന്നംകുളത്ത് സിപിഎം ഓഫീസിന് സമീപത്തായിരുന്നു സംഭവം.
കാർ യാത്രക്കാരനായ കുന്നംകുളം സ്വദേശി റൗസിനാണ് മർദനമേറ്റത്. ഏറ്റുമുട്ടലിൽ സിപിഎം പ്രവർത്തകനും മർദനമേറ്റു. സംഭവത്തില്‍ പരാതി നൽകുമെന്ന് ഇരുകൂട്ടരും അറിയിച്ചു.
മാർഗതടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് ബഹളം വച്ചതിനും യുവാവിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.