തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​ര​ത്തെ​ത്തും. ഷാം​ഗ്ഹാ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഷെ​ൻ ഹു​വ 29 ക​പ്പ​ലാ​ണ് രാ​വി​ലെ എ​ട്ടി​നു വി​ഴി​ഞ്ഞ​ത്തെ​ത്തു​ന്ന​ത്.

ആ​റ് യാ​ർ​ഡ് ക്രെ​യി​നു​ക​ളാ​ണ് ക​പ്പ​ലി​ൽ ഉ​ള്ള​ത്. ഷെ​ൻ ഹു​വ 15 ക​പ്പ​ലാ​ണ് ആ​ദ്യം വി​ഴി​ഞ്ഞ​ത്തെ​ത്തി​യ​ത്. ഇ​തി​ലും ക്രെ​യി​നു​ക​ളാ​ണ് എ​ത്തി​ച്ച​ത്.