പിജി ഡോക്ടര്‍മാരുടെ സമരം: അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌ക്കരിക്കും
പിജി ഡോക്ടര്‍മാരുടെ സമരം: അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌ക്കരിക്കും
Wednesday, November 8, 2023 7:33 AM IST
വെബ് ഡെസ്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പിജി മെഡിക്കല്‍ ഡെന്‍റല്‍ വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് രാവിലെ എട്ട് മുതല്‍ വ്യാഴാഴ്ച രാവിലെ എട്ട് വരെ പണിമുടക്കും.

ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിക്കുമെന്നും അറിയിപ്പുണ്ട്.

ഇതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസപ്പെടും. പി.ജി. വിദ്യാര്‍ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.


മുന്‍പ് പിജി ഡോക്ടര്‍മാരുടെയടക്കം പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇത് പ്രവര്‍ത്തന സജ്ജമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<