ഇതെങ്ങനെ സംഘടിപ്പിച്ചുവെന്ന് ഗവേഷണം നടത്തിയവരുണ്ട്; "കേരളീയം' രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയെന്ന് പിണറായി
Tuesday, November 7, 2023 5:51 PM IST
തിരുവനന്തപുരം: കേരളീയം പരിപാടി സമ്പൂര്‍ണ വിജയമാണെന്നും രാജ്യാന്തര ശ്രദ്ധ ആകർഷിച്ചെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. പരിപാടിയെ നാട് നെഞ്ചിലേറ്റിയതായും അദ്ദേഹം പറഞ്ഞു.
കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് ആ എതിർപ്പിനു പിന്നിൽ.
ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം എല്ലാ വര്‍ഷവും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പരിപാടിയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാകില്ലെന്നും പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു