കാട്ടുപന്നിക്ക് വച്ച കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് മരിച്ചു
Tuesday, November 7, 2023 12:03 PM IST
ഇടുക്കി: കാട്ടുപന്നിയെ പിടിക്കാന്‍ സ്ഥാപിച്ച കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. തണ്ണിപ്പാറ സ്വദേശി ഒവേലില്‍ വര്‍ഗീസ് ജോസഫ്(ഷാജി) ആണ് മരിച്ചത്.
കാട്ടുപന്നി കൃഷിടത്തില്‍ കയറുന്നത് തടയാന്‍ ഇദ്ദേഹം തന്നെ സ്ഥാപിച്ച വേലിയില്‍നിന്ന് വൈദ്യുത ആഘാതമേല്‍ക്കുകയായിരുന്നു. രാവിലെ കൃഷിയിടത്തിലെത്തിയ ഷാജി കാല്‍വഴുതി വേലിയിലേക്ക് വീഴുകയായിരുന്നെന്നാണ് സൂചന.
ഏറെ നേരം കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം വൈദ്യുതി കമ്പിയില്‍നിന്ന് നേരിട്ട് കണക്ഷന് കൊടുത്തിരുന്നതിനാല്‍ വൈദ്യുതി മോഷണത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചു.