പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് പരിക്ക്
Monday, November 6, 2023 9:11 PM IST
തൃശൂർ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതരപരിക്ക്. സിരുഗുൺട്ര എസ്റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് സംഭവം.
വീടിന് പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
അസം സ്വദേശികളായ തൊഴിലാളികളുടെ മകനാണ് പ്രദീപ് കുമാർ. കുട്ടിയെ മലക്കപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.