തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗ് മു​ന്ന​ണി വി​ട്ടു പോ​കി​ല്ലെ​ന്നും തു​ട​ക്കം തൊ​ട്ട് ഈ ​മു​ന്ന​ണി​യു​ടെ ന​ട്ടെ​ല്ലാ​യി ഉ​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി​യാ​ണ് ലീ​ഗെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

മു​ന്ന​ണി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ ലീ​ഗ് ഒ​രു തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ക​രു​തി​യോ. ഓ​രോ​ന്നി​നെ​ക്കു​റി​ച്ചും ഓ​രോ പാ​ർ​ട്ടി​ക്കും ഓ​രോ കാ​ഴ്ച​പ്പാ​ട് ഉ​ണ്ടാ​കും. ആ ​കാ​ഴ്ച​പ്പാ​ടി​നെ കു​റി​ച്ച് അ​വ​ർ പ്ര​തി​ക​രി​ച്ചെ​ന്നു​മി​രി​ക്കും. അ​തെ​ല്ലാം രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​യി വ​രാ​റി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.