ഋഷി സുനകുമായി പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്ത് മോദി
Saturday, November 4, 2023 2:43 AM IST
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും. വെള്ളിയാഴ്ച ടെലിഫോണിലൂടെയായിരുന്നു ചർച്ച.
സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ വികസനത്തെക്കുറിച്ചും ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതെക്കുറിച്ചും ചർച്ചയായി.
ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ ഇരു നേതാക്കളും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ സുനകിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ യുഎഇ പ്രസിഡന്റിനോടും മോദി സംസാരിച്ചിരുന്നു.