ടാറ്റു സ്റ്റുഡിയോയുടെ മറവില്‍ ലഹരിക്കച്ചവടം; മൂന്ന് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ ശേഖരം പിടികൂടി
Friday, November 3, 2023 1:09 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ നടന്ന ലഹരിക്കച്ചവടമാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയുടെ ഉടമ രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്, സഹായി പെരിങ്ങമ്മല സ്വദേശി ഷോണ്‍ അജി എന്നിവരാണ് പിടിയിലായത്.
78. 78 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടികൂടിയത്. ഇതിന് മൂന്ന് ലക്ഷം രൂപ വിലവരും. നേരത്തേ മറ്റൊരിടത്ത് ടാറ്റൂ കേന്ദ്രം നടത്തിയിരുന്ന മജീന്ദ്രന് അടുത്തിടെയാണ് തമ്പാനൂരിലേക്ക് സ്ഥാപനം മാറ്റിയതെന്ന് എക്സൈസ് അറിയിച്ചു.
ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. പിടിയിലായശേഷവും ഇവരുടെ ഫോണില്‍ എംഡിഎംഎ ആവശ്യപ്പെട്ട് നിരവധിപേരുടെ വിളികള്‍ എത്തിയിരുന്നു.
ടാറ്റൂചെയ്യാന്‍ ഏറെ സമയമെടുക്കും. ഒപ്പം വേദനയും അനുഭവിക്കണം. ഇത് രണ്ടും ഒഴിവാക്കാനുള്ള ഉപാധി എന്നുപറഞ്ഞാണ് ടാറ്റൂ ചെയ്യാനെത്തുന്നവര്‍ക്ക് ഇവര്‍ എംഡിഎംഎ നല്‍കുന്നത്. അധികം വൈകാതെ തന്നെ ഇവര്‍ രാസലഹരിക്ക് അടിമകളാകുമെന്നും എക്സൈസ് സംഘം പറഞ്ഞു.