മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ്
Thursday, November 2, 2023 5:48 PM IST
ന്യൂഡല്‍ഹി: ലക്ഷദ്വീപിൽനിന്നുള്ള മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.
വധശ്രമക്കേസില്‍ ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനാണെന്നത് മരവിപ്പിച്ചിരുന്നില്ല. കുറ്റക്കാരന്‍ ആണെന്ന കണ്ടെത്തല്‍ മരവിപ്പിക്കാത്ത സാഹചര്യത്തിലാണ് ഫൈസലിന്റെ പാര്‍ലമെന്റ് അംഗത്വം ലോക്സഭാ സെക്രട്ടറിയേറ്റ് നേരത്തെ അയോഗ്യമാക്കിയത്.
കുറ്റക്കാരന്‍ ആണെന്ന കണ്ടെത്തല്‍ സുപ്രീം കോടതി ഒക്ടോബര്‍ ഒമ്പതിന് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ ലോക്സഭാ സ്പീക്കര്‍ക്കും ലോക്സഭാ സെക്രട്ടറിയേറ്റിനും കത്ത് നല്‍കുകയായിരുന്നു.